ലഹരി ഉപയോഗത്തെ ചൊല്ലി തര്‍‍ക്കം; മകൻ അച്ഛനെ കുത്തിക്കൊന്നു

ലഹരി ഉപയോഗത്തെ ചൊല്ലി തര്‍‍ക്കം; മകൻ അച്ഛനെ കുത്തിക്കൊന്നു

കോട്ടയം കുമാരനെല്ലൂരില്‍ മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി. ഇടയാടി സ്വദേശി രാജു (70) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ അശോകനെ (42) കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് 11.45 നായിരുന്നു കേസിനാസ്പദമായ സംഭവം. അശോകൻ ലഹരിയ്ക്ക് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവ സമയത്ത് രണ്ടു പേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

TAGS : KOTTAYAM | STABBED
SUMMARY : Controversy over drug use; The son stabbed his father

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *