ഭൗതികശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു; പുരസ്കാരം ജോണ്‍ ഹോപ്ഫീല്‍ഡിനും ജെഫ്രി ഹിൻ്റണിനും

ഭൗതികശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു; പുരസ്കാരം ജോണ്‍ ഹോപ്ഫീല്‍ഡിനും ജെഫ്രി ഹിൻ്റണിനും

ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസിന് അടിസ്ഥാനമായ മെഷീൻ ലേണിങ്ങ് വിദ്യകള്‍ വികസിപ്പിച്ച കനേഡിയൻ ഗവേഷകർക്ക് ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം. യുഎസ് ഗവേഷകൻ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയൻ ഗവേഷകൻ ജെഫ്രി ഹിന്‍റണ്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.

ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച്‌ മെഷീൻ ലേണിങ് സാധ്യമാക്കിയതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്കാണ് പുരസ്കാരം. ഭൗതികശാസ്ത്രത്തിന്‍റെ പിന്തുണയോടെയാണ് ന്യൂറല്‍ ശൃംഖലകളെ പരിശീലിപ്പിക്കാൻ ഇവർ മാർഗം കണ്ടെത്തിയത്. ന്യൂജേഴ്സിയിലെ പ്രിൻസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ഹോപ് ഫീല്‍ഡ്. ടൊറന്‍റോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ഹിന്‍റണ്‍.

TAGS : PHYSICS NOBEL AWARD | CANADIAN
SUMMARY : Physics Nobel announced; Award to John Hopfield and Geoffrey Hinton

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *