പ്രതിദിനം 300 സന്ദർശകർ മാത്രം; സംസ്ഥാനത്ത് ട്രെക്കിംഗിന് പുതിയ മാർഗനിർദേശം

പ്രതിദിനം 300 സന്ദർശകർ മാത്രം; സംസ്ഥാനത്ത് ട്രെക്കിംഗിന് പുതിയ മാർഗനിർദേശം

ബെംഗളൂരു: സംസ്ഥാനത്ത് ട്രെക്കിംഗിന് പുതിയ മാർഗനിർദേശം ടൂറിസം വകുപ്പ്. പ്രതിദിനം ട്രെക്കിംഗിന് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. പ്രകൃതിയെ സംരക്ഷിക്കുന്നതിനും സുഗമാമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് തീരുമാനമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

മുൻകൂട്ടി ബുക്കിങ് വഴി നിശ്ചിത എണ്ണം ആളുകൾക്ക് മാത്രം ട്രെക്കിങ് നടത്താൻ സാധിക്കുന്നതാണ് പുതിയ മാറ്റം. ട്രെക്കർമാരുടെ പരിധി ഏർപ്പെടുത്തിയത് കൂടാതെ ഇവിടങ്ങളിലേക്ക് മുൻകൂട്ടിയുള്ള ബുക്കിങ്ങും നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനായി മാത്രം ആരണ്യ വിഹാര ആപ്പ് വനംവകുപ്പ് പുറത്തിറക്കി. വനംവകുപ്പ്, കർണാടക ഇ-ഗവേണൻസ് വകുപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ പുതിയ സൈറ്റ് വഴി മാത്രമേ സംസ്ഥാനത്തെ ട്രെക്കിങ്ങുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാൻ സാധിക്കൂ.

ട്രെക്കിംഗ് ബുക്ക് ചെയ്യുന്നതിനായി നിശ്ചിത ഫീസും അടയ്ക്കണം. കൂടുതൽ ആളുകൾ എത്തിച്ചേരുന്ന, പ്രധാനമായ ഇടങ്ങളിലേക്ക് ഒരാൾക്ക് 350 രൂപയും മറ്റ്‌ സ്ഥലങ്ങളിലേക്കാണെങ്കിൽ 250 രൂപയുമാണ് ഫീസ്. ഇതോടൊപ്പം ജിഎസ്ടിയും ഈടാക്കും. ഒരാൾക്ക് ഒരു ദിവസം സൈറ്റ് വഴി ബുക്ക് ചെയ്യുവാൻ സാധിക്കുന്ന ടിക്കറ്റിലും നിയന്ത്രണം ഉണ്ട്. പ്രതിദിനം പത്ത് പേർക്ക് മാത്രമേ ഒരാളുടെ ഐഡി വഴി ബുക്ക് ചെയ്യുവാൻ സാധിക്കൂ. ഇത് കൂടാതെ ഓരോ പത്തു ട്രെക്കർമാർക്കും ഒരു ഗൈഡിനെ വീതവും വനംവകുപ്പ് അനുവദിക്കും.

സർക്കാർ അംഗീകൃത ഫോട്ടോ തിരിച്ചറിയല്‍ കാർഡുകൾ ആയഡ്രൈവിംഗ് ലൈസൻസുകൾ, പാൻ, പാസ്‌പോർട്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് അവരുടെ ഇമെയിൽ ഐഡികളിലൂടെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഒടിപി കൂടി നൽകിയാൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാകൂ.തുടർന്ന് ട്രെക്കിങ് നടത്തുമ്പോൾ ഇതിൽ തന്നെ ബുക്കിങും നടത്താം. സുരക്ഷിതമായ പേയ്‌മെൻറ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

TAGS: KARNATAKA | TREKKING
SUMMARY: New trekking rules in Karnataka, 300 trekkers per day cap introduced

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *