സുരക്ഷാ ജീവനക്കാരന് ക്രൂര മർദനം; ക്ഷേത്ര പൂജാരി പിടിയിൽ

സുരക്ഷാ ജീവനക്കാരന് ക്രൂര മർദനം; ക്ഷേത്ര പൂജാരി പിടിയിൽ

ബെംഗളൂരു: സുരക്ഷ ജീവനക്കാരനെ അതിക്രൂരമായി മർദിച്ച ക്ഷേത്ര പൂജാരി പിടിയിൽ. തുമകുരു കുനിഗൽ താലൂക്കിലെ തളിയബെട്ട രംഗസ്വാമി ക്ഷേത്രത്തിലെ പൂജാരി രാകേഷ് ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ ഭണ്ടാരത്തിൽ തൊട്ടതിനാണ് ഇയാൾ സുരക്ഷ ജീവനക്കാരൻ പാർത്ഥരാജുവിനെ മർദിച്ചത്. താഴ്ന്ന ജാതിക്കാരനായിരുന്ന പാർത്ഥരാജുവിന് ക്ഷേത്രത്തിനു അകത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല.

എന്നാൽ കഴിഞ്ഞ ദിവസം രാജു ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ച ശേഷം ഒരു രൂപ നാണയം ഭണ്ടാരത്തിൽ നിക്ഷേപിച്ചു. ഇതിൽ പ്രകോപിതനായ പൂജാരി ഇയാളെ മർദിക്കുകയായിരുന്നു. ഇതേതുടർന്ന് പാർത്ഥരാജു കുനിഗൽ പോലീസിൽ പരാതി നൽകി.

TAGS: KARNATAKA | ARREST
SUMMARY: Temple priest arrested for assaulting, abusing security staffer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *