‘പൂന്തോട്ടത്തിലെ പൂക്കളെ ആരാധിക്കുന്നവൻ’; ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ട് സുഹൃത്തും മോഡലുമായ ഷിനു പ്രേം

‘പൂന്തോട്ടത്തിലെ പൂക്കളെ ആരാധിക്കുന്നവൻ’; ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ട് സുഹൃത്തും മോഡലുമായ ഷിനു പ്രേം

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ട് സുഹൃത്ത് ഷിനു പ്രേം. മോഡല്‍ കൂടിയായ ഷിനു ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പങ്കുവെച്ചത്. കുറവുകളെ അവഗണിച്ച് കഴിവുകളെ കാണുന്നയാളാണ് സുഹൃത്ത് എന്നര്‍ഥം വരുന്ന ഇംഗ്ലീഷ് ഉദ്ധരണിയോടെയാണ് ചിത്രം പങ്കുവെച്ചത്.

‘തകര്‍ന്നവേലികളെ കാണാതെ, നിങ്ങളുടെ പൂന്തോട്ടത്തിലെ പൂക്കളെ ആരാധിക്കുന്നവനാണ്‌ സുഹൃത്ത്’, എന്നാണ് ഷിനു പങ്കുവെച്ച അടിക്കുറിപ്പിന്റെ പരിഭാഷ. #myguru #respect #life #shoot #model #modellife #kochi എന്നീ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Shinu Prem (@shinuprem)

പിന്നാലെ നിരവധി പേരാണ് ഗോപി സുന്ദറിനെ അവഹേളിക്കുന്ന കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘എന്റെ ഗോപി അണ്ണാ….. ഇത്രയും സ്പീഡില്‍ ഞാന്‍ ഒക്കെ ഷര്‍ട്ട് പോലും മാറിയിട്ടില്ല. അണ്ണന്റെ ടൈം ബെസ്റ്റ് ടൈം, അണ്ണന്റെ നാള്‍ ഒന്ന് പറയാമോ? ശത്രുദോഷം സംഹാരം പൂജ ചെയാന്‍ ആണ്. കേരളം ഒരു യൂറോപ് പോലെ ആക്കുകയാണ് അണ്ണന്‍, സിനിമക്കാറൊക്കെ അണ്ണനെ കണ്ട് പഠിക്കണം. വാഗ്ദാനങ്ങള്‍ ഇല്ല . പീഡനകഥകള്‍ ഇല്ല . പരാതികള്‍ ഇല്ല. അസൂയ പെടല്ലേ മാന്യ മഹാ ജനങ്ങളെ അണ്ണന്‍ ആറാടട്ടെ ??

ജീവിതം ഒന്നേ ഉള്ളൂ പൊളികട്ടെ. നീ ശക്തന്‍ ആണ്….ഏറ്റവും മികച്ചവന്‍, ഗോപി കുട്ടാ അടിച്ചു കേറി വാ മോനെ.. താങ്കളെ ജനങ്ങള്‍ കോഴി എന്ന് വിളിക്കുന്നു അതിനെ പറ്റി എന്താ പറയാന്‍ ഉള്ളത് ? സുന്ദരികളെ സ്ത്രീകളെ വളരെ പെട്ടെന്ന് തന്നെ ജീവിതത്തിലേക്ക് അടുപ്പിക്കാനുള്ള നിഗൂഢമായ ഒരു കഴിവ് അല്ലെങ്കില്‍ ട്രിക്ക് ഓര്‍ മാജിക് താങ്കള്‍ക്ക് ഉണ്ടോ, തേന്‍കുടിക്കുന്നു പറക്കുന്നു വീണ്ടും പരാഗണം’ എന്നിങ്ങനെയാണ് കമന്റുകള്‍.

ഗോപി സുന്ദറിനെ ടാഗ് ചെയ്താണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷിനുവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ബയോ പ്രകാരം 2023-ലെ ലുലു ബ്യൂട്ടിഫെസ്റ്റ് സെക്കന്‍ഡ് റണ്ണര്‍അപ്പ് ആണിവര്‍. 2023-ലെ മിസ് ഫാഷന്‍ ക്വീന്‍, 2023 മിസ് ക്വീന്‍, മിസ് ക്വീന്‍ കേരള ടോപ് 10, മിസ് റാമ്പ് വാക്ക് 2024 എന്നിവയും നേടിയിട്ടുണ്ട്.
<BR.
TAGS : GOPI SUNDAR |  SHINU PREM
SUMMARY : Friend and model Shinu Prem shared a picture with Gopi Sundar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *