വ്യവസായി മുംതാസ് അലിയുടെ മരണം; മൂന്ന് പേർ കൂടി അറസ്റ്റിൽ

വ്യവസായി മുംതാസ് അലിയുടെ മരണം; മൂന്ന് പേർ കൂടി അറസ്റ്റിൽ

ബെംഗളൂരു: വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിൽ. കേസിൻ്റെ മുഖ്യ സൂത്രധാരൻ അബ്ദുൾ സത്താർ, മുസ്തഫ, ഷാഫി എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയും മലയാളിയുമായ ആയിഷ എന്ന റഹ്മത്ത്, ഭർത്താവ് ഷോയിബ്, സിറാജ് എന്നിവർ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു.

മുൻ എംഎൽഎ മൊഹിയുദ്ദീൻ ബാവയുടെ സഹോദരൻ കൂടിയായ മുംതാസ് അലിയെ ഞായറാഴ്ചയാണ് കാണാതാകുന്നത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ പാലത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ആഡംബര കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച രാവിലെ ദേശീയപാതയില്‍ മംഗളൂരു കുളൂര്‍ പാലത്തിന് സമീപം ഫാല്‍ഗുനി നദിയില്‍ നിന്നാണ് മുംതാസ് അലിയുടെ മൃതദേഹം കണ്ടെടുത്തത്.

ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന്‌ പിന്നിൽ ഹണിട്രാപ്പ് സംഘമാണെന്നും കണ്ടെത്തിയിരുന്നു. റഹ്മത്ത് എന്ന സ്ത്രീക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി മുംതാസ് അലിയെ ആറംഗസംഘം ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Mumtaz Ali Case, Three more accused arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *