തുംഗ നദിയിലെ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

തുംഗ നദിയിലെ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

ബെംഗളൂരു: തുംഗ നദിയിലെ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു. ശിവമോഗയിലാണ് സംഭവം. ഗോപാൽ (35) എന്നയാളെയാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് ഫോട്ടോ എടുക്കാനായി നദിയിലേക്ക് ഇറങ്ങിയ ഗോപാൽ പാറക്കെട്ടിൽ കുടുങ്ങിയത്. നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഗോപാൽ പാറക്കെട്ടിൽ തന്നെ തുടരുകയായിരുന്നു.

നാട്ടുകാരാണ് സംഭവം ഫയർഫോഴ്‌സിലും പോലീസിലും അറിയിച്ചത്. തുടർന്ന് ബുധനാഴ്ച രാവിലെ ഫയർ ഫോഴ്സ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. നിരോധിത മേഖലയായിട്ടും ഫോട്ടോ എടുക്കാനായി അതിസാഹസികത കാട്ടിയതിന് ലോക്കൽ പോലീസ് ഗോപാലിനെതിരെ കേസെടുത്തു.

TAGS: KARNATAKA | RESCUE
SUMMARY: Man stuck on rock in Tunga river rescued by firemen

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *