സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്

സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്

2024ല്‍ സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 11 മില്യണ്‍ സ്വീഡിഷ് ക്രൗണാണ് സമ്മാനത്തുക. മനുഷ്യ മനസ്സിന്റെ ദൗര്‍ബല്യത്തെ തീവ്രമായി തന്റെ കവിതകളിലൂടെ ലോകത്തിന് മുന്നിലെത്തിച്ചതാണ് ഹാന്‍ കാങിന്റെ മികവെന്ന് നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

11 ലക്ഷം ഡോളറാണ് പുരസ്കാര തുക. 1970ല്‍ ദക്ഷിണ കൊറിയയിലെ ഗ്വാൻഞ്ജുവിലാണ് ഹാൻ കാങ് ജനിച്ചത്. സാഹിത്യ ബന്ധമുള്ള കുടുംബമായിരുന്നു അവരുടേത്. കാങ്ങിന്റെ പിതാവ് ഹാന്‍ സെങ് വോണ്‍ അറിയപ്പെടുന്ന നോവലിസ്റ്റായിരുന്നു. 1993ല്‍ അഞ്ച് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഹാൻ സാഹിത്യലോകത്തേക്ക് കാലെടുത്തു വെച്ചത്. സോളിലെ വിന്റർ എന്നത് അതിലെ പ്രശസ്തമായ കവിതയായിരുന്നു.  തൊട്ടടുത്ത വർഷം തന്നെ നോവലും എഴുതി വിസ്മയിപ്പിച്ചു ഹാൻ.

റെഡ് ആങ്കർ എന്ന പേരിലുള്ള നോവലിന് സോള്‍ ഷിൻമുൻ സ്പ്രിങ് ലിറ്റററി മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുകയും ചെയ്തു. 1995ല്‍ ആദ്യ കഥാസമാഹാരവും പുറത്തിറക്കി. ഫ്രൂട്സ് ഓഫ് മൈ വുമണ്‍, ഫയർ സലമാണ്ടർ എന്നീ കഥാസമാഹാരങ്ങളും ബ്ലാക് ഡീർ, യുവർ കോള്‍ഡ് ഹാൻഡ്സ്, ദ വെജിറ്റേറിയൻ, ബ്രെത്ത് ഫൈറ്റിങ്, ഗ്രീക്ക് ലെസണ്‍സ്, ഹ്യൂമൻ ആക്‌ട്സ്, ദ വൈറ്റ് ബുക്ക്, ഐ ഡു നോട്ട് ബിഡ് ഫെയർവെല്‍ എന്നീ നോവലുകളും ഐ പുട് ദ ഈവനിങ് ഇൻ ദി ഡ്രോവർ എന്ന കവിത സമാഹാരവും പുറത്തിറക്കി.

2016ല്‍ ദ വെജിറ്റേറിയൻ എന്ന ഗ്രന്ഥത്തിന് ഇന്റർനാഷനല്‍ ബുക്കല്‍ പ്രൈസ് പുരസ്കാരവും കാങ് സ്വന്തമാക്കി. ഏറ്റവും പുതിയ നോവലായ ഐ ഡു നോട് ബിഡ് ഫെയർവെല്‍ 2024ലെ എമിലി ഗ്വിയ്മെറ്റ് പുരസ്കാരവും 2023ലെ മെഡിസിസ് പുരസ്കാരവും നേടി. സാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയായ ഹാന്‍ സംഗീതജ്ഞയും കലാകാരിയും കൂടിയാണ്.

TAGS : NOBEL PRIZE | LITERATURE
SUMMARY : Nobel Prize in Literature goes to South Korean writer Han Kang

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *