പഴയ ബസുകൾ മാറ്റാനൊരുങ്ങി കർണാടക ആർടിസി

പഴയ ബസുകൾ മാറ്റാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: പഴയ ബസുകൾ മാറ്റാനൊരുങ്ങി കർണാടക ആർടിസി. ഇതിന് പകരമായി പുതിയ ബസുകൾ നിരത്തിലിറക്കാനാണ് തീരുമാനം. ഒക്ടോബർ അവസാനത്തോടെ 20 പുതിയ വോൾവോ (9600 മോഡൽ) ഐരാവതി ക്ലബ് ക്ലാസ് 2.0 ആണ് നിരത്തിലിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. 1.78 കോടി രൂപയാണ് ഓരോ ബസിന്റെയും ചെലവ്.

അന്തർസംസ്ഥാന യാത്രകൾക്ക് ആഡംബര ബസുകൾ ഇറക്കി കൂടുതൽ ട്രിപ്പുകൾ നടത്തുകയാണ് ലക്ഷ്യം. നിലവിൽ കെഎസ്ആർടിസിക്ക് ആകെ 443 ആഡംബര ബസുകളാണ് ഉള്ളത്. ശക്തമായ ഹാലൊജൻ ഹെഡ്‌ലൈറ്റുകൾ, ഡേ റണ്ണിങ് ലൈറ്റുകൾ, പുതിയ പ്ലഷ് ഇന്‍റീരിയറുകൾ, എക്സ്റ്റീരിയർ സ്കാൻഡിനേവിയൻ ഡിസൈൻ ബസുകൾ ആണ് ഇറക്കുന്നത്.

നിലവിൽ ഉള്ള ആഡംബര ബസിനേക്കാളും നീളം കൂടിയ ബസുകൾ ആണ് പുതുതായി നിരത്തിൽ ഇറക്കുന്നത്. കൂടുതൽ സ്ഥലവും ഹെഡ്‌റൂമും ഇതിൽ ഉണ്ടായിരിക്കും. മാത്രമല്ല, നീളം കൂടിയ ബസായതിനാൽ സീറ്റുകൾക്കിടയിൽ നല്ല സ്പെയ്സ് ഉണ്ടായിരിക്കും. മൊബൈൽ ചാർജിങ് പോയന്‍റും, പ്രൊട്ടക്ഷൻ സിസ്റ്റം, എയർ കണ്ടീഷൻ, ഫയർ അലാറം, എന്നിവയെല്ലാം ബസിന്റെ സവിശേഷതകളാണ്.

TAGS: KARNATAKA | KSRTC
SUMMARY: Karnataka rtc to scrap old model buses and give service for new ones

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *