രേണുകസ്വാമി കൊലക്കേസ്; ദർശന്റെ അടുത്ത സഹായിയെ ബെംഗളൂരു ജയിലിലേക്ക് മാറ്റി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ അടുത്ത സഹായിയെ ബെംഗളൂരു ജയിലിലേക്ക് മാറ്റി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ പ്രദോഷിനെ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി. കേസിലെ രണ്ടാം പ്രതി ദർശന്റെ അടുത്ത സഹായിയാണ് പ്രദോഷ്. ഹിൻഡൽഗ ജയിലിൽ നിന്ന് വ്യാഴാഴ്ചയാണ് പ്രദോഷിനെ ബെംഗളൂരുവിലേക്ക് മാറ്റിയത്.

ജയിൽ മാറ്റം സംബന്ധിച്ച് പ്രദോഷിൻ്റെ റിട്ട് ഹർജി കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 44 ദിവസമാണ് ഹിൻഡാൽഗ ജയിലിൽ പ്രദോഷ് കഴിഞ്ഞത്. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ കൊല ചെയ്യാൻ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത് പ്രദോഷിന്റെ നേതൃത്വത്തിലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല, കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും ഇയാൾ ശ്രമിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.

TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Darshan’s Associate Pradosh transferred back to Parappana Agrahara jail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *