ഭക്ഷ്യവിഷബാധ; മതപരമായ ചടങ്ങിൽ നിന്ന് ഭക്ഷണം കഴിച്ച 20 പേർ ആശുപത്രിയിൽ

ഭക്ഷ്യവിഷബാധ; മതപരമായ ചടങ്ങിൽ നിന്ന് ഭക്ഷണം കഴിച്ച 20 പേർ ആശുപത്രിയിൽ

ബെംഗളൂരു: മതപരമായ ചടങ്ങിൽ നിന്നും ഭക്ഷണം കഴിച്ച 20 പേർ ആശുപത്രിയിൽ. റായ്ച്ചൂർ ലിംഗസുഗൂർ താലൂക്കിലെ പറമ്പുര ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. ചടങ്ങിൽ ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികൾ ഉൾപ്പെടെയുള്ള ഗ്രാമവാസികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.

ഉടൻ തന്നെ ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യവിഷബാധയാണെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്ത് പേരുടെ നില ഗുരുതമാണ്. താലൂക്ക് ഹെൽത്ത് ഓഫീസർ അമരേഷ് ചികിത്സയിലുള്ളവരെ സന്ദർശിച്ചു. 250ഓളം പേരാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്. ഇവരുടെയെല്ലാം സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ റായ്ച്ചൂർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | FOOD POISON
SUMMARY: Over 20 fall ill after consuming nonveg food in Lingasugur thanda

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *