മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി; ജീവനക്കാരനെ പിരിച്ചുവിട്ടു

മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി; ജീവനക്കാരനെ പിരിച്ചുവിട്ടു

ബെംഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി മുഴക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു. ബെംഗളൂരുവിലെ ഡിജിറ്റൽ കമ്പനിയായ എറ്റിയോസ് സർവിസസിലാണ് സംഭവം. കമ്പനിയിൽ ഡെവലപ്‌മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണ് നടപടി. മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ കമ്പനിക്ക് നൽകിയ പരാതിയിലാണിത്.

ഷഹബാസിന്റെ ഭാര്യയ്‌ക്കെതിരെയായിരുന്നു നികിത് ഭീഷണി മുഴക്കിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്. ഭാര്യയോട് മാന്യമായ വസ്ത്രം ധരിക്കാൻ പറയണം. ഇല്ലെങ്കിൽ അവരുടെ മുഖത്ത് ആസിഡൊഴിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. സംഭവത്തിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ ഷഹബാസ് കമ്പനിക്ക് കൈമാറിയിരുന്നു.

സ്ത്രീകളുടെ വസ്ത്ര ധാരണത്തിനെതിരെ ഭീഷണി മുഴക്കിയത് ഗുരുതരമായ വിഷയമാണെന്ന് എറ്റിയോസ് സർവിസസ് പ്രതികരിച്ചു. സുരക്ഷിതവും ആദരവുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുന്ന കാര്യത്തിൽ കമ്പനി പ്രതിജ്ഞാബദ്ധമായതുകൊണ്ടുതന്നെ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചു കഴിഞ്ഞതായും കമ്പനി അറിയിച്ചു. അഞ്ചു വർഷത്തേക്ക് നികിതിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. വിഷയത്തിൽ ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കമ്പനി പറഞ്ഞു.

TAGS: KARNATAKA | EMPLOYEE FIRED
SUMMARY: Dress appropriately in Karnataka, or face acid attack, Bengaluru man loses job after threat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *