ബെംഗളൂരുവിൽ 2330 അനധികൃത പിജികൾ

ബെംഗളൂരുവിൽ 2330 അനധികൃത പിജികൾ

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ അനുമതിയില്ലാത്ത 2330 പിജികള്‍ (പേയിംഗ് ഗസ്റ്റ് സംവിധാനം) പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബിബിഎംപി. കോറമംഗലയിൽ പിജിയിൽ അതിക്രമിച്ചു കയറി താമസക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് നഗരത്തിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ലൈസൻസുള്ള 2180 പിജികളിൽ 595 എണ്ണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും ബിബിഎംപി കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ അനധികൃത പിജികള്‍ ഉള്ളത് ബിബിഎംപിയുടെ ഈസ്റ്റ് സോണ്‍ ഭാഗത്താണ്. ഇവിടെ 547 അനധികൃത പിജികളുണ്ട്. രണ്ടാമത് മഹാദേവപുര സോണ്‍ ആണ്. 527 അനധികൃത പിജികള്‍ ഇവിടെയുണ്ട്.

പിജിയിലെ താമസക്കാർക്ക് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നത് ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ സുരാൽക്കർ വികാസ് കിഷോർ പറഞ്ഞു.
<BR>
TAGS : PG | BBMP
SUMMARY : 2330 illegal PGs in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *