ആശങ്കയൊഴിഞ്ഞു; ട്രിച്ചിയിൽ  സാങ്കേതിക തകരാർ മൂലം ആകാശത്ത് കുടുങ്ങിയ വിമാനം തിരിച്ചിറക്കി

ആശങ്കയൊഴിഞ്ഞു; ട്രിച്ചിയിൽ സാങ്കേതിക തകരാർ മൂലം ആകാശത്ത് കുടുങ്ങിയ വിമാനം തിരിച്ചിറക്കി

ചെന്നൈ: സാങ്കേതിക തകരാർ മൂലം നിലത്തിറക്കാൻ സാധിക്കാതെ ആകാശത്ത്‌ വട്ടമിട്ട്‌ പറന്ന വിമാനം തിരിച്ചിറക്കി. ട്രിച്ചിയിൽ നിന്ന്‌ 140 യാത്രക്കാരുമായി ഷാർജയിലേക്ക്‌ പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ്‌ ട്രിച്ചിയിൽ തന്നെ തിരിച്ചിറക്കിയത്‌. ഹൈഡ്രോളിക് ബ്രേക്കിന് സംഭവിച്ച തകരാറായിരുന്നു പ്രതിസന്ധിക്ക് കാരണം.

വൈകീട്ട് 5.40 മുതൽ വിമാനം ലാൻഡ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നുണ്ടെങ്കിലും സാധിച്ചിരുന്നില്ല. 141 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.

സാങ്കേതിക തകരാറിനെ തുടർന്ന് ഷാർജയിൽ ലാൻഡ് ചെയ്യാതെ തിരിച്ചു പറന്ന വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിനു മുകളിൽ വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ചശേഷമാണ് സുരക്ഷിതമായി നിലത്തിറക്കിയത്. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് മണിക്കൂറുകൾ നാടിയെ ആശങ്കയിലാക്കിയത്.

വെള്ളിയാഴ്ച വൈകീട്ട് 5.40ന് തിരുച്ചിറപ്പള്ളിയിൽനിന്ന് പറന്നുയർന്ന് വിമാനത്തിലാണ് സാങ്കേതിക പിഴവ് കണ്ടെത്തിയത്. തുടർന്ന് തിരുച്ചിറപ്പള്ളിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. വിമാനം അടിയന്തര ലാൻഡിങ് നടത്തുന്നതിന്‍റെ ഭാഗമായി വിമാനത്താവളത്തിൽ എല്ലാവിധ സുരക്ഷ സജ്ജീകണങ്ങളും നടത്തിയിരുന്നു. 20ഓളം ആംബുലൻസുകളും 18 ഫയർ എൻജിനുകളും വിമാനത്താവളത്തിൽ സജ്ജമാക്കി.

ഒടുവിൽ 8.15നാണ് വിമാനം സേഫ് ലാൻഡിങ് നടത്തിയത്. വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. യാത്രക്കാരിൽ അധികവും തമിഴ്നാട് സ്വദേശികളാണ്.
<BR>
TAGS : SAFE LANDING | AIR INDIA
SUMMARY : A plane that got stuck in the air in Trichy was brought back due to a technical fault

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *