ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി സമ്മാനിച്ച കിരീടം മോഷ്ടിക്കപ്പെട്ടു

ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി സമ്മാനിച്ച കിരീടം മോഷ്ടിക്കപ്പെട്ടു

ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കിരീടം മോഷ്ടിക്കപ്പെട്ടു. ബംഗ്ലാദേശിലെ ശ്യാംനഗറിനടുത്ത് സത്‌കിരയിലെ ജഷേരോശ്വരി ക്ഷേത്രത്തിൽ നിന്നാണ് കാളി ദേവിയുടെ കിരീടം മോഷണം പോയത്. വിഷയത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് പ്രതിഷേധം അറിയിച്ചു.

2021ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെ ഈ ക്ഷേത്രം സന്ദർശിച്ചപ്പോൾ സമ്മാനിച്ചതായിരുന്നു കിരീടം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ബംഗ്ലാദേശ് ഭരണകൂടത്തോട് ഇന്ത്യ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ വിഗ്രഹത്തിൽ അണിയിച്ചിരുന്ന കിരീടം കാണാതായത് ആദ്യം ശുചീകരണ തൊഴിലാളികളാണ് കണ്ടത്. സംഭവത്തിൽ ബംഗ്ലാദേശിലെ ശ്യാംനഗർ പോലീസ് കേസെടുത്തു.

TAGS: WORLD | MISSING
SUMMARY: Crown gifted by India to Bangladesh missing

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *