സുരക്ഷ നടപടി പാലിച്ചില്ല; 21 പിജികൾ അടച്ചുപൂട്ടി ബിബിഎംപി

സുരക്ഷ നടപടി പാലിച്ചില്ല; 21 പിജികൾ അടച്ചുപൂട്ടി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ സുരക്ഷ നടപടികൾ പാലിക്കാത്ത 21 പിജികൾ അടച്ചുപൂട്ടി. ബിബിഎംപിയുടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നടപടി. 20 ലൈസൻസ് ഉള്ള പിജികളും, ഒരു ലൈസൻസ് ഇല്ലാത്ത പിജിയുമാണ് അടച്ചത്.

നഗരത്തിൽ 2,320 അനൗദ്യോഗിക പിജികളുണ്ട്. ഇതിൽ 1,674 പേർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട്. എന്ന 646 എണ്ണം പാലിക്കുന്നില്ല. എല്ലാ 2,320 അനൗദ്യോഗിക പിജികൾക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ബിബിഎംപിയുടെ സ്‌പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരാൽകർ വികാസ് കിഷോർ അറിയിച്ചു. പിജി ഉടമകൾ നോട്ടീസ് അവഗണിക്കുന്നുണ്ട്.

ബിബിഎംപിയിൽ നിന്ന് ബിസിനസ് ലൈസൻസ് നേടാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കോറമംഗലയിലെ പിജി സ്ഥാപനത്തിൽ യുവതി കൊല്ലപ്പെട്ടതിനെ തുടർന്നാണ് പിജികളിൽ സുരക്ഷ നടപടികൾ ശക്തമാക്കാൻ ബിബിഎംപി തീരുമാനിച്ചത്.

TAGS: BENGALURU | BBMP
SUMMARY: BBMP shuts down 21 pgs in bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *