തമിഴ്നാട് ട്രെയിൻ അപകടം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

തമിഴ്നാട് ട്രെയിൻ അപകടം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ബെംഗളൂരു: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ട്രെയിൻ അപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്ടമായിട്ടും സർക്കാർ ഒരു പാഠവും പഠിച്ചില്ലെന്ന് രാഹുൽ ​ഗാന്ധി വിമർശിച്ചു. ഒഡിഷയിലെ ബാലസോർ തീവണ്ടി ദുരന്തത്തോടാണ് തമിഴ്നാട്ടിലെ ട്രെയിൻ അപകടത്തെ രാഹുൽ ​ഗാന്ധി ഉപമിച്ചത്. കേന്ദ്ര സർക്കാർ ഉണർന്ന് പ്രവർത്തിക്കാൻ ഇനി എത്ര കുടുംബങ്ങൾ കൂടി നശിക്കണമെന്നും അദ്ദേഹം ചോദിച്ചു.

തമിഴ്നാട് തിരുവള്ളൂർ കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്കാണ് പരുക്കേറ്റത്. ഇവരിൽ നാലുപേരുടെ നില ​ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടമുണ്ടായത്. അതിവേഗത്തിലായിരുന്നതിനാൽ ഇടിയുടെ ആഘാതത്തിൽ തീവണ്ടിയുടെ മൂന്നു കോച്ചുകൾക്ക് തീപിടിക്കുകയും 12 കോച്ചുകൾ പാളംതെറ്റുകയും ചെയ്തു. 1,360 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ട്രെയിൻ മെയിൻ ലൈൻ എടുക്കുന്നതിനുപകരം ലൂപ്പ് ലൈനിലേക്ക് മാറിയതാണ് അപകടകാരണം. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

TAGS: NATIONAL | TRAIN ACCIDENT
SUMMARY: Rahul Gandhi criticises Centre on tn train accident

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *