മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചു, മൂന്ന് പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചു, മൂന്ന് പേര്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവുമായ ബാബ സിദ്ധിഖി വെടിയേറ്റ് മരിച്ചു. വയറ്റിലും നെഞ്ചിനും വെടിയേറ്റ അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി 9.15 നും 9.20നും ഇടയിൽ അദ്ദേഹത്തിന്റെ ഓഫീസിന് സമീപമായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

തോക്കുമായി എത്തിയ അക്രമികള്‍ ബാബ സിദ്ധിഖിക്ക് നേരെ മൂന്നിലേറെ തവണ വെടിയുതിര്‍ത്തു. നെഞ്ചിലും വയറിലുമാണ് അദ്ദേഹത്തിന് പരുക്കേറ്റത്. അദ്ദേഹത്തിന്റെ മകനും ബാന്ദ്രയിലെ സിറ്റിംഗ് എംഎല്‍എയുമായ സീഷിന്റെ ഓഫീസില്‍ വെച്ചാണ് സിദ്ധിഖിക്ക് വെടിയേറ്റത്.

നേരത്തെ കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം പിന്നീട് അജിത് പവാര്‍ പക്ഷം എന്‍.സി.പിയിലേക്ക് മാറിയിരുന്നു. 2004 – 2008 കാലത്ത് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 1999, 2004, 2009 വര്‍ഷങ്ങളിലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബാന്ദ്രയില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു അദ്ദേഹം.
<br>
TAGS: MAHARASHTRA
SUMMARY: Former Maharashtra minister Baba Siddiqui shot dead, three arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *