‘പോലീസ് നിരന്തരം പിന്തുടരുന്നു’; ഡിജിപിക്ക് പരാതി നല്‍കി സിദ്ദിഖ്

‘പോലീസ് നിരന്തരം പിന്തുടരുന്നു’; ഡിജിപിക്ക് പരാതി നല്‍കി സിദ്ദിഖ്

കൊച്ചി: ബലാത്സംഗ കേസില്‍ കുറ്റരോപിതനായ നടന്‍ സിദ്ദിഖ് ഡിജിപിയ്ക്ക് പരാതി നല്‍കി. തന്റെ സ്വകാര്യ ജീവിതത്തെ ബാധിക്കും വിധം പോലീസ് നിരന്തരം പിന്തുടരുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. സിനിമാ ചിത്രീകരണ സ്ഥലത്ത് ഉള്‍പ്പെടെ താന്‍ പോകുന്ന സ്ഥലത്ത് എല്ലാം പോലീസ് പിന്തുടരുകയാണെന്നും മാധ്യമങ്ങള്‍ക്ക് പോലീസ് വാര്‍ത്ത ചോര്‍ത്തുന്നുവെന്നും പരാതിയിൽ പറയുന്നു.

തന്നെയും മകനേയും സൈ്വര്യമായി യാത്ര ചെയ്യാന്‍ പോലും മാധ്യമങ്ങളും പോലിസും അനുവദിക്കുന്നില്ല. കൊച്ചി സിറ്റി ഷാഡോ പോലീസിൻ്റെ വാഹനത്തിൻ്റെ നമ്പർ ഉള്‍പ്പെടെയാണ് നടൻ പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ എറണാകുളം സെൻട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടൻ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ സിദ്ദിഖ് ഹാജരാക്കിയില്ല. തിരുവനന്തപുരം കന്റോൻമെന്റ് പോലീസ് സ്റ്റേഷനില്‍ വെച്ച്‌ ഇന്നലെ നടനെ ചോദ്യം ചെയ്തതിരുന്നു. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുന്നത്.

ഹാജരാകുമ്പോൾ കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന 2016-17 കാലത്തെ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കണമെന്നായിരുന്നു അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അക്കാലത്തെ ഫോണും ഐപാഡും കൈവശമില്ലെന്നാണ് സിദ്ദിഖ് വ്യക്തമാക്കിയത്. സിദ്ദിഖിന്റെ മറുപടി തൃപ്തികരമല്ലെന്ന് അന്വേഷണ സംഘം പറയുന്നു.

TAGS : ACTOR SIDDIQUE | POLICE
SUMMARY : ‘constantly pursued by the police’; Siddique lodged a complaint with the DGP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *