മാസപ്പടി കേസ്: വീണാ വിജയനില്‍ നിന്ന് എസ് എഫ് ഐ ഒ മൊഴിയെടുത്തു

മാസപ്പടി കേസ്: വീണാ വിജയനില്‍ നിന്ന് എസ് എഫ് ഐ ഒ മൊഴിയെടുത്തു

തിരുവനന്തപുരം: ഏറെ വിവാദമായ മാസപ്പടി വിവാദക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐഒ). മാസപ്പടി കേസ് ഏറ്റെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തുന്നത്.

കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്ബനി (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനി വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിക്ക് കോടിക്കണക്കന് രൂപ നല്‍കിയെന്ന ആരോപണത്തിലാണ് അന്വേഷണം. 2017-10 കാലയളവില്‍ 1.72 കോടി രൂപ വീണയുടെ കമ്പനി സിഎആര്‍എല്ലില്‍ നിന്നും വാങ്ങിയെന്നാണ് കേസ്.

TAGS : VEENA VIJAYAN | MONTHLY PAYOFF CASE
SUMMARY : Monthly payoff case : SFIO took statement from Veena Vijayan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *