ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു; യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു

ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു; യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു

ത്രിപുര: ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതില്‍ പ്രകോപിതനായ യുവാവ് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്നു. ദുർഗാ പൂജ ആഘോഷങ്ങള്‍ക്കിടെ രണ്ട് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.

ചിത്രങ്ങള്‍ കണ്ട് പ്രകോപിതനായ യുവാവ് ഭാര്യയെ കൊല്ലാൻ ഗൂഢാലോചന നടത്തി. ദുർഗാ പൂജ ആഘോഷത്തിനു ശേഷം അമ്മയും മകളും വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതി കത്തി ഉപയോഗിച്ച്‌ ഇരുവരെയും ആക്രമിക്കുകയായിരുന്നു. യുവാവും ഭാര്യയും ഒരു വർഷമായി വേർപരിഞ്ഞാണ് താമസം.

യുവാവ് രണ്ട് മക്കള്‍ക്കൊപ്പം മധുപൂരിലാണ് താമസിക്കുന്നത്. യുവാവിനെതിരെ വിവാഹമോചന കേസ് ഫയല്‍ ചെയ്ത ഭാര്യ നേതാജിനഗറില്‍ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരു മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

TAGS : CRIME | KILLED
SUMMARY : A picture with male friends was shared on social media; The young man killed his wife and mother-in-law

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *