വിഗ്രഹ നിമജ്ജനത്തിനിടെ ഒഴുക്കില്‍പ്പെട്ടു; മൂന്ന് യുവാക്കളില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു

വിഗ്രഹ നിമജ്ജനത്തിനിടെ ഒഴുക്കില്‍പ്പെട്ടു; മൂന്ന് യുവാക്കളില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു

ലക്നോ:  വിഗ്രഹ നിമജ്ജനത്തിനിടെ ഒഴുക്കില്‍പ്പെട്ട മൂന്ന് യുവാക്കളില്‍ രണ്ടുപേർ മുങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ലക്നോ മൻവാർ നദിയിലെ പിപ്രാഹി ഘട്ടില്‍ ദുർഗ്ഗാ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടെയാണ് മൂന്ന് യുവാക്കള്‍ ഒഴുക്കില്‍ പെട്ട് കാണാതായത്.

ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. തുടർന്ന് മൂന്നുപേർക്കു വേണ്ടി വൻ തിരച്ചില്‍ നടത്തിയെങ്കിലും ഒരാളെ മാത്രമേ രക്ഷപെടുത്താനായുള്ളു. നാട്ടുകാരാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. മഹുലി ഖോറി സ്വദേശികളായ സത്യം വിശ്വകർമ (22), മഞ്ജീത് ഗുപ്ത (18) എന്നിവരെയാണ് കാണാതായത്.

TAGS : DROWN TO DEATH | UTTAR PRADESH
SUMMARY : During the immersion of the idol, he was swept away; Two of the three youths drowned

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *