കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 22 പേര്‍ ചികിത്സ തേടി

കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 22 പേര്‍ ചികിത്സ തേടി

തിരുവനന്തപുരം: വർക്കലയില്‍ നിരവധിപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. അല്‍ഫാമും കുഴിമന്തിയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ട് ഹോട്ടലുകളില്‍ നിന്നായി കഴിച്ച 22 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി ഹോട്ടലുകള്‍ പൂട്ടിച്ചു.

കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. എന്നാല്‍ എല്ലാവരും നിരീക്ഷണത്തില്‍ തുടുരുകയാണ്. രണ്ട് ഹോട്ടലുകളുടെയും മാനേജ്മെൻ്റ് ഒന്നാണ്. ഒരിടത്ത് പാചകം ചെയ്ത ഭക്ഷണമാണ് രണ്ടാമത്തെ ഹോട്ടലിലും വിതരണം ചെയ്തിരുന്നത്.

TAGS : FOOD POISON | THIRUVANATHAPURAM
SUMMARY : food poisoning for those who ate the Kuzhimanthi; 22 people sought treatment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *