ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഉത്തരവ് പുറത്തിറങ്ങി

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഉത്തരവ് പുറത്തിറങ്ങി

ശ്രീനഗർ: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കേന്ദ്രഭരണ പ്രദേശത്ത് സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കി ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞദിവസമാണ് രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്. ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തത്. ആറുവർഷത്തോളമായി ജമ്മു കശ്മീർ കേന്ദ്രഭരണത്തിന് കീഴിലായിരുന്നു.

അതേസമയം ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ഒമര്‍ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.
<BR>
TAGS : JAMMU KASHMIR |
SUMMARY : President’s Rule withdrawn in Jammu and Kashmir. The order was issued

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *