മദ്യപിച്ച് വാഹനം ഓടിച്ച് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; നടൻ ബൈജുവിനെതിരെ കേസ്

മദ്യപിച്ച് വാഹനം ഓടിച്ച് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; നടൻ ബൈജുവിനെതിരെ കേസ്

തിരുവനന്തപുരം: മദ്യ ലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സിനിമ നടന്‍ ബൈജു വിനെതിരെ പോലീസ് കേസെടുത്തു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ച് അമിത വേഗതയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചിരുന്നു. വടിയാർ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടർ യാത്രക്കാരനെയാണ് ബൈജുവിന്‍റെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. ബൈജുവിനൊപ്പം മകളും കാറിൽ ഉണ്ടായിരുന്നു. യാത്രക്കാരന് കാര്യമായ പരിക്കില്ല.

കസ്റ്റഡിയിൽ എടുത്ത ബൈജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. വൈദ്യ പരിശോധയ്ക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസാമ്പിൾ നൽകാൻ ബൈജു തയ്യാറായില്ല. തുടർന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നും കാട്ടി ഡോക്ടർ പോലീസിന് മെഡിക്കൽ റിപ്പോർട്ട് കൈമാറി.

അതേസമയം വണ്ടിയൊക്കെയാവുമ്പോള്‍ തട്ടും, ഇതിലൊന്നും താന്‍ പേടിക്കാന്‍ പോകില്ലെന്നായിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ മാധ്യമങ്ങളോട് ബൈജു പ്രതികരിച്ചത്.
<BR>
TAGS : ACTOR BAIJU | CASE REGISTERED
SUMMARY : Drunk driver hits scooter rider. Case against actor Baiju

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *