ഇൻഡിഗോ വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി; സുരക്ഷാ പരിശോധനയുമായി അധികൃതര്‍

ഇൻഡിഗോ വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി; സുരക്ഷാ പരിശോധനയുമായി അധികൃതര്‍

ന്യൂഡൽഹി: മുംബൈയിൽ നിന്നും മിഡിൽ ഈസ്‌റ്റിലെ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി. സുരക്ഷാ നടപടികളുടെ ഭാഗമായി ഇൻഡിഗോയുടെ രണ്ട് വിമാനങ്ങളും ഐസൊലേഷൻ ബേയിലേക്ക് മാറ്റിയതായി കമ്പനി അറിയിച്ചു. മുംബൈയിൽ നിന്ന് മസ്‌കറ്റിലേക്കുള്ള ഇൻഡിഗോ 6ഇ 1275, ജിദ്ദയിലേക്ക് സർവീസ് നടത്തുന്ന 6ഇ 56 എന്നീ വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.

പ്രോട്ടോക്കോൾ അനുസരിച്ച്, വിമാനങ്ങള്‍ ഐസൊലേഷൻ ബേയിലേക്ക് മാറ്റിയതായി കമ്പനി വക്താവ് വ്യക്തമാക്കി. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്‌ നടപടിക്രമങ്ങൾ പാലിച്ച്, നിർബന്ധിത സുരക്ഷാ പരിശോധനകൾ ഉടനടി ആരംഭിച്ചു. വിമാനയാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കിയെന്നും അസൗകര്യത്തിൽ ഖേദിക്കുന്നതായും ഇൻഡിഗോ വക്താവ് കൂട്ടിച്ചേര്‍ത്തു.

TAGS: NATIONAL | BOMB THREAT
SUMMARY: Two Indigo flights recieve bomb threat, passengers safe

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *