ക്ലാസ്മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച അധ്യാപികക്കെതിരെ കേസ്

ക്ലാസ്മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച അധ്യാപികക്കെതിരെ കേസ്

ബെംഗളൂരു: ക്ലാസ്മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച അധ്യാപികക്കെതിരെ കേസെടുത്തു. ജയനഗറിലെ സ്വകാര്യ കോളേജിൽ തിങ്കളാഴ്ചയാണ് സംഭവം. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഷബാന (44) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്ലാസ് മുറിയിൽ വച്ച് പത്തിലധികം ഉറക്ക ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

രാവിലെ 9.45 ഓടെ ഷബാന ക്ലാസ്സ്‌മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാരും വിദ്യാർഥികളും ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. കോളേജ് പ്രിൻസിപ്പലും മറ്റ് ജീവനക്കാരും ചേർന്ന് തന്നെ ഉപദ്രവിച്ചതായും ഇതാണ് ആത്മഹത്യക്ക് ശ്രമിക്കാൻ കാരണമെന്നുമാണ് ഷബാന പോലീസിനോട് പറഞ്ഞത്. എന്നാൽ പരാതി നൽകുന്നതിന് പകരം സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതിന് പോലീസ് ഇവർക്കെതിരെ കേസെടുത്തു.

TAGS: BENGALURU | SUICIDE ATTEMPT
SUMMARY: College professor booked for suicide attempt in classroom

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *