വാഹനമിടിച്ച ശേഷം നിർത്താതെ പോയി; ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു

വാഹനമിടിച്ച ശേഷം നിർത്താതെ പോയി; ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു

കൊച്ചി: വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പോലീസിന് ലഭിച്ച പരാതി. സെപ്റ്റംബര്‍ എട്ടിന് തെറ്റായ ദിശയിലൂടെയെത്തിയ ശ്രീനാഥ് ഭാസിയുടെ കാര്‍ പരാതിക്കാരന്റെ സ്‌കൂട്ടറിലിടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടത്തില്‍ പരാതിക്കാരന് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു. സംഭവത്തില്‍ നടനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരി കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ശ്രീനാഥ് ഭാസിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിക്കുമെന്ന് അന്വേഷണം സംഘം പറഞ്ഞിരുന്നു. സംഭവം നടന്ന ദിവസം ഹോട്ടലില്‍ എത്തിയ കുറച്ച് പേരെ ഇനിയും ചോദ്യം ചെയ്യാനുണ്ടെന്നും അതിനുശേഷം തുടരാന്വേഷണത്തിന്റെ സാധ്യതകള്‍ നോക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചിരുന്നു.
<BR>
TAGS : SREENATH BHASI | ARRESTED
SUMMARY : After being hit by a vehicle, it did not stop; Srinath Bhasi was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *