മോദിയുമായി സംവാദത്തിന് തയ്യാര്‍; ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

മോദിയുമായി സംവാദത്തിന് തയ്യാര്‍; ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് വീണ്ടും സമ്മതം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ, ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് അജിത് പി. ഷാ, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാം എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയൂം രാഹുലിനെയും പരസ്യമായ പൊതുസംവാദത്തിന് ക്ഷണിച്ച് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതുസംബന്ധിച്ച് ഇരുവർക്കും അയച്ച ക്ഷണപത്രത്തിന്റെ കോപ്പി അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

സംവാദത്തിനുള്ള മുൻ ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, അജിത്ത് പി ഷാ, ദി ഹിന്ദു മുൻ എഡിറ്റർ എൻ റാം എന്നിവരുടെ ക്ഷണം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച ചെയ്തുവെന്നും പ്രധാനമന്ത്രി സംവാദത്തിന് തയ്യാറാകുമ്പോൾ സ്ഥലവും സമയവുമടക്കം കൂടുതൽ കാര്യങ്ങള്‍ തീരുമാനിക്കാമെന്നും രാഹുല്‍ എക്സിൽ കുറിച്ചു.

ആരോഗ്യകരമായ ജനാധിപത്യത്തിനായി ഒരൊറ്റ വേദിയിലൂടെ തങ്ങളുടെ കാഴ്ചപ്പാട് രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് പ്രധാന പാര്‍ട്ടികള്‍ക്ക് ഒരു നല്ല സംരംഭമായിരിക്കും. കോണ്‍ഗ്രസ് ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു. ഈ സംവാദത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നു രാജ്യം പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *