ചെന്നൈയിൽ കനത്ത മഴ തുടരുന്നു, സ്കൂളുകൾക്ക് അവധി, രജനികാന്തിന്‍റെ ആഡംബര വില്ലയിലും വെള്ളംകയറി

ചെന്നൈയിൽ കനത്ത മഴ തുടരുന്നു, സ്കൂളുകൾക്ക് അവധി, രജനികാന്തിന്‍റെ ആഡംബര വില്ലയിലും വെള്ളംകയറി

ചെന്നൈ: തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്തു. ഈ മൂന്ന് ജില്ലകളിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. റോഡുകളിലും റെയിൽവേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം സ്തംഭിച്ചു. ആളുകൾ ആവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ എന്ന് സർക്കാർ അറിയിപ്പുണ്ട്.

ദക്ഷിണ റെയിൽവേ ചെന്നൈ സെൻട്രൽ – മൈസൂർ കാവേരി എക്സ്പ്രസ് ഉൾപ്പെടെ നാല് എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി. ചെന്നൈയിലേക്കുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ചെന്നൈയിൽനിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കി. ജില്ലകളിൽ ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും കൺട്രോൾ റൂമുകൾ തുറക്കുകയും ചെയ്തു.

കനത്ത മഴയിൽ സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ പോയസ് ഗാർഡനിലെ ആഡംബര വില്ലയിലും വെള്ളംകയറി. രജനികാന്തിന്‍റെ വസതിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.


<br>
TAGS : HEAVY RAIN | CHENNAI
SUMMARY: Heavy rains continue in Chennai, schools closed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *