മഴ; ബെംഗളൂരുവില്‍ ഇന്ത്യ -ന്യൂസീലന്‍ഡ് ടെസ്റ്റ് മത്സരം വൈകുന്നു

മഴ; ബെംഗളൂരുവില്‍ ഇന്ത്യ -ന്യൂസീലന്‍ഡ് ടെസ്റ്റ് മത്സരം വൈകുന്നു

ബെംഗളൂരു: ഇന്ത്യ – ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മഴ കാരണം വൈകുന്നു. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇതുവരെ ടോസിടാന്‍ പോലും സാധിച്ചിട്ടില്ല. രാവിലെ ഒമ്പത് മണിക്ക് ഇടേണ്ട ടോസ് ഇതുവരെയായും നടന്നിട്ടില്ല.

ബെംഗളൂരു നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി മഴ പെയ്യുന്നുണ്ട്. വ്യാഴാഴ്ച വരെ മഴ നീണ്ടുനിൽക്കുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ടെസ്റ്റിന്റെ ആദ്യ രണ്ട് ദിവസവും മഴമൂലം മത്സരം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരം നടക്കേണ്ട ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി മഴപെയ്യുകയാണ്. കനത്ത മഴയെ തുടര്‍ന്നു ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിനല്‍കിയിട്ടുമുണ്ട്. ആദ്യ രണ്ടുദിവസം മഴ കളിമുടക്കാന്‍ സാധ്യതയേറെയാണ്.
<BR>
TAGS : BENGALURU RAIN,
SUMMARY : The rain India-New Zealand Test match in Bengaluru delayed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *