ഡി.എ മൂന്നു ശതമാനം കൂട്ടി; കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം

ഡി.എ മൂന്നു ശതമാനം കൂട്ടി; കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. ക്ഷാമബത്തയും ക്ഷാമാശ്വാസവും മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനമാണ് ഡിഎ. മൂന്ന് ശതമാനം വർധനവ് പ്രഖ്യാപിച്ചതോടെ ഇത് 53 ശതമാനമായി ഉയർത്തുന്നു.

ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ജീവനക്കാർക്ക് പ്രയോജനകരമാണ്. 2024 ജൂലൈ ഒന്ന് മുതലാണ് വർധനവ്. വർഷത്തില്‍ രണ്ട് തവണയാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിക്കുന്നത്. ഈ വർഷം ആദ്യം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ നാല് ശതമാനം വർധിപ്പിച്ചിരുന്നു.

TAGS : CENTRAL GOVERNMENT | PENSION
SUMMARY : DA added three percent; Diwali gift to central employees and pensioners

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *