കാസറഗോഡ്‌ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, 35 പേര്‍ നീന്തി രക്ഷപ്പെട്ടു

കാസറഗോഡ്‌ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, 35 പേര്‍ നീന്തി രക്ഷപ്പെട്ടു

കാസറഗോഡ്: നീലേശ്വരം അഴിത്തല കടപ്പുറത്ത്‌ നിന്നും മീൻപടിക്കാൻ പോയ ഫൈബർ ബോട്ട്‌ പുലിമുട്ടിന്‌ സമീപം മറിഞ്ഞ്‌ ഒരാൾ മരിച്ചു. ഒരാളെ കാണാതായി. പരപ്പനങ്ങാടി സ്വദേശി അബൂബക്കർ കോയ(57) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ്‌ അപകടം.

തോണിയിൽ 37 തൊഴിലാളികളാണ് ഉണ്ടായത്. രക്ഷാ ബോട്ട് 35പേരെ രക്ഷപ്പെടുത്തി. കാണാതായ മുനീര്‍ എന്ന ആൾക്കായി രക്ഷാ ബോട്ട് തിരച്ചിൽ നടത്തുന്നു. അബൂബക്കർ കോയയുടെ മൃതദേഹം കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

സംഘത്തിലെ ഒമ്പതുപേർ ബോട്ടിന്റെ കരിയർ വള്ളത്തിൽ രക്ഷപെട്ടു. 21 പേരെ തീര സംരക്ഷണ സേനയും ഫിഷറീസ്‌ വകുപ്പ്‌ ബോട്ടും ചേർന്നാണ്‌ രക്ഷിച്ചത്‌. അന്യസംസ്ഥാന തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നവരിലേറെയും. ശക്തമായ തിരയേറ്റം കാരണമാണ് ബോട്ട് മറിഞ്ഞത്. ആദ്യഘട്ടത്തില്‍ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവര്‍ത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തൊന്‍ സാധിച്ചിരുന്നില്ല. കള്ളക്കടൽ പ്രതിഭാസമാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ അറിയുന്നു. കാസറഗോഡ് ജില്ലയിൽ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പുണ്ട്‌. ഉയർന്ന തിരമാലക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ള ഘട്ടമാണിത്‌. കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഈ സമയത്ത്‌ അപകടകരമാണ്‌.
<BR>
TAGS : BOAT ACCIDENT | KASARAGOD NEWS
SUMMARY : Kasaragod fishing boat capsizes, 1 dead, 35 swim to safety

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *