ബെംഗളൂരു – മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ
xr:d:DAE-gfCYYEg:1702,j:33509797441,t:22082309

ബെംഗളൂരു – മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: ബെംഗളൂരു – മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ. നിലവിലുള്ള ബെംഗളൂരു – മൈസൂരു ഹൈവേക്ക് പുറമെയാണ് പുതിയ പാതയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. പദ്ധതി യാഥാർഥ്യമായാൽ രണ്ട് നഗരങ്ങൾക്കിടയിലുള്ള ചെറുപട്ടണങ്ങളിൽ വികസനത്തിനൊപ്പം തൊഴിലവസരങ്ങളും വർധിക്കും.

ബെംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന പദ്ധതി യാഥാർഥ്യമായാൽ ബിഡദി, രാമനഗര, മാണ്ഡ്യ എന്നിവടങ്ങളിൽ ടൗൺഷിപ്പുകൾ ഉയരും. ഈ ഭാഗത്തെ ജനങ്ങൾക്ക് തൊഴിൽ തേടി ബെംഗളൂരുവിലേക്ക് എത്തേണ്ടിവരില്ലെന്ന് ശിവകുമാർ പറഞ്ഞു. രണ്ട് നഗരങ്ങൾക്കുമിടയിൽ ധാരാളം വികസന പ്രവർത്തനങ്ങൾ ഉണ്ടാകും. ചെറിയ പട്ടണങ്ങളിൽ നിക്ഷേപം കൊണ്ടുവരാൻ സഹായിക്കും. അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ബെംഗളൂരുവിലെ ജനസംഖ്യ നിലവിലേതിൽ നിന്ന് 20 ലക്ഷത്തോളം അധികമാകും. വികസനം സാധ്യമാകണമെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾ കൂടുതൽ ഉയരണമെന്നും അധിക റോഡുകൾ ഉണ്ടാകുകയും വേണമെന്ന് ശിവകുമാർ കൂട്ടിച്ചേർത്തു.

TAGS: BENGALURU | INFRASTRUCTURE CORRIDOR
SUMMARY: D.K. Shivakumar moots revival of BMIC Project

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *