കനത്ത മഴയിൽ മുങ്ങി മാന്യത ടെക് പാർക്ക്

കനത്ത മഴയിൽ മുങ്ങി മാന്യത ടെക് പാർക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മുങ്ങി മാന്യത ടെക് പാർക്ക്. ചൊവ്വാഴ്ച മുതൽ നിർത്താതെ പെയ്ത മഴയിൽ ടെക് പാർക്കിൽ വെള്ളച്ചാട്ടം രൂപപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഓഫിസ് സ്‌പെയ്‌സുകളില്‍ ഒന്നാണ് മാന്യത ടെക് പാർക്ക്.

പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയതോടെ റോഡ് ഗതാഗതം തടസപ്പെട്ടു. 300 ഏക്കറില്‍ വരുന്ന ടെക് വില്ലേജിൽ മുഴുവനായും വെള്ളം കയറി. ഓഫിസിനുള്ളില്‍ അകപ്പെട്ട ജീവനക്കാരോട് വെള്ളം കുറയുന്നത് വരെ പുറത്തിറങ്ങരുതെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച വൈകീട്ടോടെ മഴ അൽപം കുറഞ്ഞെങ്കിലും, അടുത്ത മൂന്ന് ദിവസത്തേക്ക് നഗരത്തിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്.

 

TAGS: BENGALURU | MANYATA TECH PARK
SUMMARY: Bengaluru’s Manyata Tech park turns into Manyata Tech falls in shocking viral videos

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *