കോൺഗ്രസ് നേതാവ് എൻകെ സുധീര്‍ ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയാകും; പ്രഖ്യാപനവുമായി പിവി അൻവര്‍

കോൺഗ്രസ് നേതാവ് എൻകെ സുധീര്‍ ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയാകും; പ്രഖ്യാപനവുമായി പിവി അൻവര്‍

പാലക്കാട്: ചേലക്കരയിൽ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എഐസിസി അംഗം എൻകെ സുധീര്‍ മത്സരിക്കുമെന്ന് പിവി അൻവര്‍ എംഎല്‍എ. ഇന്നലെ രാത്രി അൻവറുമായി നടന്ന ചർച്ചയ്ക്കൊടുവില്‍ ചേലക്കരയിൽ എൻകെ സുധീർ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച മണ്ഡലത്തിൽ പ്രചാരണം തുടങ്ങുമെന്നാണ് എൻകെ സുധീർ അറിയിച്ചത്. ഇത്തവണ ചേലക്കരയിൽ കോൺഗ്രസ് തന്നെ സ്ഥാനാർഥിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു സുധീർ. എന്നാൽ രമ്യാ ഹരിദാസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ് ഈ നീക്കമെന്ന് കരുതുന്നു. കെപിസിസി സെക്രട്ടറി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ച സുധീർ  മുമ്പ് ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്.

പാലക്കാട് ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജീവകാരുണ്യ പ്രവര്‍ത്തകൻ മിൻഹാജ് മത്സരിക്കും. പിവി അൻവര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും മിൻഹാജിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി ഉടനെ പിവി അൻവര്‍ പ്രഖ്യാപിക്കും.
<BR>
TAGS : CHELAKKARA ELECTION | ASSEMBLY ELECTION KERALA -2024
SIUMMARY : Congress leader NK Sudhir to become DMK candidate in Chelakkara. PV Anwar with announcement

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *