വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ

വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കസ്തൂരി നഗറിലെ വിക്രം രാമദാസ് (35) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം.

ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനിൽ നിന്ന് തോക്ക് ബലമായി പിടിച്ചെടുക്കാൻ വിക്രം ശ്രമിക്കുകയായിരുന്നു. തുടർന്ന് സിഐഎസ്എഫ് കമാൻഡറും ക്വിക്ക് റെസ്‌പോൺസ് ടീമും (ക്യുആർടി) സ്ഥലത്തെത്തി രാംദാസിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യലിനായി കെംപഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെഐഎ) പോലീസിന് കൈമാറി.

ഹൈദരാബാദിൽ നിന്നുള്ള വിമാനത്തിലാണ് രാംദാസ് ബെംഗളൂരുവിലെത്തിയത്. ഇതിനിടെ ഇയാൾ മറ്റൊരു യാത്രക്കാരൻ്റെ ലഗേജ് തട്ടിയെടുക്കാനും ശ്രമിച്ചിരുന്നു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മാനസിക നില പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Man arrested for attempting to grab airport security officer’s gun

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *