ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാൻ മാറിയേക്കും; പുതിയ ഗവര്‍ണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി പരിഗണനയിൽ

ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാൻ മാറിയേക്കും; പുതിയ ഗവര്‍ണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി പരിഗണനയിൽ

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവർണ‌ർ പദവികളിൽ അഴിച്ചുപണിക്ക് സാധ്യത. കേരളം, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാർ പദവിയിൽ തുടർച്ചയായി മൂന്ന് മുതൽ അഞ്ച് വർഷം വരെ പിന്നിട്ട സാഹചര്യത്തിലാണ് പുനഃസംഘടനയുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നിലവിൽ ആന്റമാൻ നിക്കോബാറിന്റെ ലഫ്. ജനറലായ ദേവേന്ദ്ര കുമാർ ജോഷിക്ക് കേരളത്തിന്റെയോ ജമ്മു കശ്‌മീരിന്റെയോ ചുമതല നൽകിയേക്കും.നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറാണ് അദ്ദേഹം.

ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ ദേവേന്ദ്ര കുമാര്‍ ജോഷി 1974 ഏപ്രില്‍ ഒന്നിനാണ് സേനയില്‍ ചേര്‍ന്നത്. ഇന്ത്യന്‍ നാവിക സേനയുടെ 21-ാമത് മേധാവിയായിരുന്നു അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി. 2012 ഓഗസ്റ്റ് 31 മുതല്‍ 2014 ഫെബ്രുവരി 26 വരെ നാവികസേനാ മേധാവിയായി സേവനം അനുഷ്ഠിച്ചു. ഐ എന്‍ എസ് സിന്ധുരത്നയിലേത് അടക്കം തുടര്‍ച്ചയായുണ്ടായ അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പദവി രാജിവെക്കുകയായിരുന്നു. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, യുദ്ധ സേവാ മെഡല്‍, നൗ സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ആരിഫ് മുഹമ്മദ് ഖാന് പകരം മറ്റൊരു പദവി നല്‍കുന്നതും പരിഗണനയിലാണ്. ജമ്മു കശ്മീര്‍ ലഫ്റ്റ്നന്‍റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് രാം മാധവിനെയും പരിഗണിക്കുന്നുണ്ട്. പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവര്‍ക്കും മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജമ്മു കശ്‌മീരിലെയും ഹരിയാനയിലെയും പുതിയ സർക്കാർ രൂപീകരണത്തിന് ശേഷമോ മഹാരാഷ്‌ട്രയിലെയും ജാർഖണ്ഡിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമോ ആയിരിക്കും പുനഃസംഘടന നടക്കുക എന്നാണ് വിവരം.
<BR>
TAGS : GOVERNOR | ARIF MUHAMMAD
SUMMARY : Arif Muhammad Khan may move from the position of governor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *