ഡയറി എഴുതാത്തതിന് അഞ്ച് വയസുകാരന് ക്രൂരമര്‍ദ്ദനം; അധ്യാപിക അറസ്റ്റില്‍

ഡയറി എഴുതാത്തതിന് അഞ്ച് വയസുകാരന് ക്രൂരമര്‍ദ്ദനം; അധ്യാപിക അറസ്റ്റില്‍

തൃശൂര്‍: ഡയറി എഴുതിയില്ലെന്നാരോപിച്ച് തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി തല്ലി ചതച്ച അധ്യാപിക അറസ്റ്റില്‍. കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപികയായ സെലിന്‍ ആണ് അറസ്റ്റിലായത്. നെടുപുഴ പോലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം അധ്യാപിക ഒളിവിലായിരുന്നു. അധ്യാപിക സ്വമേധയാ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. ഇന്ന് രാവിലെ പതിനൊന്ന് കോടതിയില്‍ ഹാജരാക്കിയ അധ്യാപികക്ക് ജാമ്യം അനുവദിച്ചു. അതേസമയം, അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

സെലിന്‍ കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി തല്ലുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്നും സ്‌കൂള്‍ മാനേജ്മന്റെിന്റെ സ്വാധീനമാണ് നടപടി വൈകിപ്പിക്കുന്നതെന്നും രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിനായി ശ്രമിച്ചെന്നും വഴങ്ങിയില്ലെന്നും രക്ഷിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
<BR>
TAGS : ARRESTED | SCHOOL TEACHER
SUMMARY :.Five-year-old boy brutally beaten for not writing diary. The teacher was arrested

.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *