ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി 60 ദിവസം മുമ്പ് മാത്രം; റിസര്‍വേഷൻ നയം മാറ്റി ഇന്ത്യൻ റെയില്‍വേ

ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി 60 ദിവസം മുമ്പ് മാത്രം; റിസര്‍വേഷൻ നയം മാറ്റി ഇന്ത്യൻ റെയില്‍വേ

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങ് നിയമത്തില്‍ മാറ്റം വരുത്തി ഇന്ത്യൻ റെയില്‍വേ. ട്രെയിൻ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്ന ദിവസത്തിന് 60 ദിവസം മുന്‍പ് മാത്രമായിരിക്കും ഇനി മുതല്‍ യാത്രക്കാര്‍ക്ക് മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. നേരത്തെ, 120 ദിവസത്തിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. പുതുക്കിയ നിയമം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഈ മാസം 31 വരെയുള്ള ബുക്കിങ്ങുകള്‍ക്ക് പുതിയ നിയമം ബാധകമല്ല. പകല്‍ സമയങ്ങളില്‍ ഓടുന്ന താജ്‌ എക്‌സ്‌പ്രസ്, ഗോമതി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളെയും നിയമം ബാധിക്കില്ല. കൂടാതെ, ടൂറിസ്റ്റുകള്‍ക്കായുള്ള ബുക്കിങ് കാലാവധി 365 ദിവസമായി തന്നെ തുടരുമെന്നും റെയില്‍വേ അറിയിച്ചു. മുൻകൂട്ടി യാത്ര ബുക്ക് ചെയ്യുന്നവർക്ക് ട്രെയിൻ സമയമാറ്റവും സർവീസ് റദ്ദാക്കുന്നതും മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് അഡ്വാൻസ്ഡ് ബുക്കിങ് കാലയളവിൽ മാറ്റം കൊണ്ടുവന്നതെന്ന് റെയിൽവേ വ്യക്തമാക്കി.

TAGS: NATIONAL | INDIAN RAILWAY
SUMMARY: Indian railway reduces reservation booking time for trains

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *