ബന്നാർഘട്ട പാർക്കിലേക്ക് മൃഗങ്ങളെ കയറ്റിക്കൊണ്ട് വന്ന ലോറി മറിഞ്ഞ് അപകടം

ബന്നാർഘട്ട പാർക്കിലേക്ക് മൃഗങ്ങളെ കയറ്റിക്കൊണ്ട് വന്ന ലോറി മറിഞ്ഞ് അപകടം

ബെംഗളൂരു: പട്‌നയിലെ സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്കിൽ നിന്ന് ബെംഗളൂരു ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ കൊണ്ടുപോകുകയായിരുന്ന ലോറി അപകടത്തിൽ പെട്ടു. വംശനാശഭീഷണി നേരിടുന്ന എട്ട് മുതലകളെയും മറ്റ് മൃഗങ്ങളെയും കയറ്റിവന്ന ലോറി തെലങ്കാന മൊണ്ടിഗുട്ട ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്ക് മറിയുകയായിരുന്നു.

അമിതവേഗതയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ലോറി ഡ്രൈവർ അബ്ദുൾ മന്നൻ മണ്ഡലിനെതിരെ (51) കേസെടുത്തു. എട്ട് മുതലകൾ, രണ്ട് വെള്ള ആനകൾ, രണ്ട് കടുവകൾ, മറ്റ് ചെറിയ മൃഗങ്ങൾ എന്നിവയായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്.

വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് എൻഎച്ച് 44 റോഡിലെ സിമൻ്റ് തൂണുകളിൽ ഇടിച്ച ശേഷമാണ് റോഡിൽ മറിഞ്ഞത്. ഒക്‌ടോബർ 16നാണ് പട്‌നയിൽ നിന്ന് ബെംഗളൂരുവിലേക്ക് ലോറി പുറപ്പെട്ടത്. മൃഗങ്ങളെ കൂടുകളിൽ സുരക്ഷിതമായി സമീപസ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

TAGS: BENGALURU | ACCIDENT
SUMMARY: Lorry carrying endangered crocodiles, other animals to Banneghatta overturns

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *