തഹസിൽദാറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തഹസിൽദാറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ തഹസിൽദാറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തീർത്ഥഹള്ളി താലൂക്ക് തഹസിൽദാർ ജി.ബി. ജക്കനഗൗഡർ (54) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ ആണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് ജക്കനഗൗഡർ ചൊവ്വാഴ്ച ബെംഗളൂരുവിലെത്തിയിരുന്നു.

ബുധനാഴ്ച മടങ്ങിയെത്തുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ വൈകീട്ട് ആയിട്ടും കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് ഉപ്പാർപേട്ട് പോലീസ് നടത്തിയ തിരച്ചിലിലാണ് ലോഡ്ജിനുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഗദഗ് സ്വദേശിയായ ഉദ്യോഗസ്ഥന് ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. മുൻ മന്ത്രിയും തീർത്ഥഹള്ളി എംഎൽഎയുമായ അരഗ ജ്ഞാനേന്ദ്ര ലോഡ്ജിലെത്തി വിവരങ്ങൾ ആരാഞ്ഞു. അസിസ്റ്റൻ്റ് കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണമെന്ന ജ്ഞാനേന്ദ്ര പറഞ്ഞു. അദ്ദേഹം ഒരു നല്ല ഉദ്യോഗസ്ഥനും കഠിനാധ്വാനിയുമാണ്.ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ അദ്ദേഹം മനസ്സിലാക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വന്നാൽ മാത്രമേ മരണകരണം വ്യക്തമാകുകയുള്ളു. വിശദ അന്വേഷണം നടത്താൻ പോലീസിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

TAGS: BENGALURU | DEATH
SUMMARY: Tirthahalli tahsildar found dead in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *