നിയമസഭാ ഉപതിരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർഥികളെ ഇന്നറിയാം

നിയമസഭാ ഉപതിരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർഥികളെ ഇന്നറിയാം

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥികളെ സിപിഎം ഇന്ന് പ്രഖ്യാപിക്കും. വിഭാ​ഗീയതയ്ക്കു പിന്നാലെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പി. സരിൻ പാലക്കാട് മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി മത്സരിക്കും. ചേലക്കരയിൽ മുൻ എംഎൽഎ യു. ആർ. പ്രദീപും മത്സരിക്കും. യുഡിഎഫ് പ്രചരണം തുടങ്ങിയതിനാൽ ഇനിയും സ്ഥാനാർഥി പ്രഖ്യാപനം വൈകിക്കേണ്ടെന്നാണ് അഭിപ്രായം. തിരഞ്ഞെടുപ്പ് കൺവെൻഷൻ അടക്കം തീരുമാനിക്കാനുള്ള എൽഡിഎഫ് യോഗം ഈ മാസം 21ന് ചേരും.

അതേസമയം വയനാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ എൽഡിഎഫ് ക്യാമ്പും സജീവമായിരിക്കുകയാണ്. നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള എൽഡിഎഫ് യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും.

എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനവും ഇന്ന് തന്നെ ഉണ്ടായേക്കും. മുതിർന്ന നേതാക്കളുടെ പേരിനൊപ്പം തമിഴ് ചലച്ചിത്രതാരം ഖുശ്ബുവിനെ സ്ഥാനാർത്ഥിയാക്കുമെന്ന വാർത്തയും ഉയരുന്നുണ്ട്.
<BR>
TAGS : BY ELECTION | CPM
SUMMARY : Assembly by-election. CPM candidates are known today

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *