യുജിസി നെറ്റ് ജൂണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ് ജൂണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ് ജൂണ്‍ 2024 സെഷനിലെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ugcnet.nta.ac.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികള്‍ക്ക് ഫലം പരിശോധിക്കാം. യുജിസി നെറ്റ് പരീക്ഷാ ഫലം അറിയാൻ വിദ്യാർഥികള്‍ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നല്‍കണം. ഇതിനൊപ്പം ശരിയായ സെക്യൂരിറ്റി കോഡും നല്‍കിയാല്‍ മാത്രം ഫലം ലഭ്യമാകൂ.

ugcnet.nta.ac.in, nta.ac.in, ugcnet.ntaonline.in, എന്നീ വെബ്സൈറ്റുകളിലൂടെയും DigiLocker app, UMANG app എന്നീ ആപ്പുകള്‍ വഴിയും പരീക്ഷാ ഫലം അറിയാം. [email protected] എന്ന ഇ-മെയില്‍ മുഖേനയും എൻടിഎ ഹെല്‍പ് ടെസ്ക്കിലേക്ക് 011- 40759000 എന്ന നമ്പരില്‍ വിളിച്ചു ഫലം അറിയാം.

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജൂണിലെ പരീക്ഷ റദ്ദാക്കിയിരുന്നു. പിന്നീട് ഓഗസ്റ്റ് 21, 22, 23, 27, 28, 29, 30, സെപ്റ്റംബർ 2, 3, 4 തീയതികളിലായി 83 വിഷയങ്ങളില്‍ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തി.

TAGS : UGC-NET EXAM | RESULT
SUMMARY : UGC NET June exam result published

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *