നിജ്ജാര്‍ വധം: ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റില്‍

നിജ്ജാര്‍ വധം: ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റില്‍

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഒരാളെ കൂടി അറസ്റ്റു ചെയ്ത് കാനഡ. ഇതോടെ നിജ്ജാറിന്‍റെ കൊലപാതകത്തില്‍ അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം നാലായി. എതാനും വർഷങ്ങളായി കാനഡയില്‍ താമസിക്കുന്ന ഇന്ത്യൻ പൗരനായ അമൻദീപ് സിംഗ് (22) ആണ് അറസ്റ്റിലായത്.

കരണ്‍ ബ്രാർ, കമല്‍പ്രീത് സിംഗ്, കരണ്‍പ്രീത് സിംഗ് എന്നിവരാണ് നേരത്തെ അറസ്റ്റിലായ ഇന്ത്യക്കാർ. 2023 ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയില്‍ വെച്ചാണ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെടുന്നത്.

നിജ്ജാറിന്‍റെ വധത്തിന് പിന്നില്‍ ‘ഇന്ത്യൻ സർക്കാറിന്‍റെ കരങ്ങളാണെ’ന്ന വെളിപ്പെടുത്തല്‍ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്‍റില്‍ നടത്തുകയും ചെയ്തു. ആരോപണത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം തകരുകയും ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *