കള്ളപ്പണം വെളുപ്പിക്കല്‍: എഎപി നേതാവ് സത്യേന്ദര്‍ ജെയിന് ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍: എഎപി നേതാവ് സത്യേന്ദര്‍ ജെയിന് ജാമ്യം

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ക്കേസില്‍ അറസ്റ്റിലായ ആം ആദ്മി പാർട്ടി (എഎപി) നേതാവും ഡല്‍ഹി മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിന് ജാമ്യം. ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയാണ് ജെയിന് ജാമ്യം നല്‍കിയത്. കഴിഞ്ഞ 18 മാസമായി ജെയിൻ ജയിലില്‍ കഴിയുകയായിരുന്നു. 2022 മേയിലാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ജെയിനെ അറസ്റ്റ് ചെയ്യുന്നത്.

ദീർഘകാലമായി ജെയിൻ തടങ്കലില്‍ തുടരുന്ന കാര്യം ജാമ്യം അനുവദിക്കവെ കോടതി പരാമർശിച്ചു. മനീഷ് സിസോദിയ കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണം കോടതി ചൂണ്ടിക്കാണിച്ചു. വേഗത്തിലുള്ള വിചാരണ മൗലികവകാശമാണെന്നായിരുന്നു സിസോദിയയുടെ കേസില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനം നിയമം (പിഎംഎല്‍എ) പോലുള്ള കർശനമായ നിയമങ്ങള്‍ ഉള്‍പ്പെട്ടകേസുകളില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രധാന്യം കോടതി ചൂണ്ടിക്കാണിച്ചു.

TAGS : SATYENDER JAIN | BAIL
SUMMARY : Money laundering: AAP leader Satyender Jain granted bail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *