എഐകെഎംസിസി ജയനഗർ ഏരിയ ജനറൽ ബോഡി മീറ്റും മെമ്പർഷിപ്പ് കാർഡ് വിതരണവും

എഐകെഎംസിസി ജയനഗർ ഏരിയ ജനറൽ ബോഡി മീറ്റും മെമ്പർഷിപ്പ് കാർഡ് വിതരണവും

ബെംഗളൂരു: ബെംഗളൂരു എഐകെഎംസിസി ജയനഗര്‍ ഏരിയ ജനറല്‍ ബോഡി മീറ്റ് ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച് നടന്നു. ഏരിയ പ്രസിഡന്റ് ഹനീഫ് ടികെ യുടെ അധ്യക്ഷതയില്‍ സെക്രട്ടറി സമീര്‍ കെ സ്വാഗതം പറഞ്ഞു. എഐകെഎംസിസി ബെംഗളൂരുപ്രസിഡന്റ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എംകെ നൗഷാദ് മുഖ്യപ്രഭാഷണവും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു. പാലിയേറ്റീവ് മാസാന്ത കളക്ഷനില്‍ ജയനഗര്‍ ഏരിയയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കുന്നവര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. പഴയ കമ്മറ്റി പിരിച്ചു വിട്ട് പുതിയ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ കമ്മറ്റി ഭാരവാഹികള്‍: മുഹമ്മദ് ഹനീഫ ടി (പ്രസിഡന്റ്), ഷമീര്‍ കെ (ജന.സെക്രട്ടറി), അബ്ദു റഹ്‌മാന്‍ (ട്രഷറര്‍). റഹീം മേലത്ത് സ്വാഗത്, ഷാഹുല്‍ ഹമീദ്, കുഞ്ഞബ്ദുള്ള എഎം, മുഹമ്മദ് (മുഖ്യ രക്ഷാധികാരികള്‍). ശംസുദ്ധീന്‍ കോഹിനൂര്‍, റാഷിദ്, ഗഫൂര്‍ ആല്‍ഫ (വൈസ് പ്രസിഡന്റ്). ഷാഫി സിവി, മുഹമ്മദ് സിറാജ് ടി, മുഹമ്മദ്റിയാസ്.പിഎം(ജോ.സെക്രട്ടറി). റംഷാദ് ഒവി, പ്രിന്‍സ് വി, വസീം ഖാദര്‍(പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍), റാസിദ് ടികെ (ട്രോമ കെയര്‍ കോര്‍ഡിനേറ്റര്‍) റഫീഖ് ബിസ്മില്ല നഗര്‍, സിറാജ്, മുഹമ്മദ് ബഷീര്‍, മുഹമ്മദ് നദീര്‍ എ, ഷഫീഖ് പാരിമല, അബൂബക്കര്‍ പി, മുഹമ്മദ് ഷാഫി കെകെ, സുലൈമാന്‍ പാലസ് ബേക്കറി, അഷ്റഫ് പാരഡൈസ്, അബ്ദുല്‍ ഖാദര്‍, ജംഷി എം, അലി അക്ബര്‍ പിപി (മെമ്പര്‍മാര്‍).
<BR>
TAGS : AIKMCC

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *