ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടിൽ നവ്യ ഹരിദാസ്, ചേലക്കരയിൽ ബാലകൃഷ്ണൻ
സി.കൃഷ്ണകുമാർ, നവ്യ ഹരിദാസ്, കെ.ബാലകൃഷ്ണൻ

ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടിൽ നവ്യ ഹരിദാസ്, ചേലക്കരയിൽ ബാലകൃഷ്ണൻ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ നവ്യ ഹരിദാസാണ് വയനാട് ലോക്​സഭാ മണ്ഡലത്തിലെ സ്ഥാനാർഥി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മറ്റൊരു സംസ്ഥാന സെക്രട്ടറിയായ സി.കൃഷ്ണകുമാർ മത്സരിക്കും. ചേലക്കരയിൽ കെ. ബാലകൃഷ്ണനാണ് സ്ഥാനാർഥി. പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പട്ടിക പുറത്തുവിട്ടത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഒരു തവണ വി.എസ്. അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച മെട്രോമാൻ ഇ.ശ്രീധരൻ ഷാഫി പറമ്പിലിന് പിറകിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി. കോൺഗ്രസ് വിട്ടുവന്ന പി.സരിൻ ഇടതു സ്വതന്ത്രനായി ഇവിടെ മത്സരിക്കുന്നു.
<br>
TAGS : BY ELECTION | KERALA | BJP
SUMMARY : Palakkad, Chelakkara and Wayanad BJP candidates announced

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *