സംസ്ഥാനത്ത് ഓൺലൈൻ വാഹന, ഫുഡ് ഡെലിവറിക്ക് ഇനിമുതൽ പ്രത്യേക സെസ്

സംസ്ഥാനത്ത് ഓൺലൈൻ വാഹന, ഫുഡ് ഡെലിവറിക്ക് ഇനിമുതൽ പ്രത്യേക സെസ്

ബെംഗളൂരു: സംസ്ഥാനത്ത് ഒല, ഊബർ ഉൾപ്പെടുന്ന ഓൺലൈൻ വാഹന, ഫുഡ്‌ ഡെലിവറി സേവനങ്ങൾക്ക് ഇനിമുതൽ പ്രത്യേക സെസ് ഏർപ്പെടുത്തും. സൊമാറ്റോ, സ്വിഗ്ഗി, ഒല, ഊബർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ സെസ് ബാധകമാകും. സംസ്ഥാനത്തെ ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കായാണ് തീരുമാനമെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.

ഡെലിവറി പങ്കാളികൾ കൂടുതൽ സമയവും റോഡിൽ ചെലവഴിക്കുന്നവരാണ്. അപകടം സംഭവിക്കാനുള്ള സാധ്യത ഇവർക്ക് കൂടുതലാണ്. മലിനമായ വായു ശ്വസിക്കുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്നതും ക്ഷേമ പദ്ധതി ആവിഷ്കരിക്കാൻ കാരണമായതായി മന്ത്രി പറഞ്ഞു. ഇതിനായുള്ള ബില്ല് ഡിസംബറിൽ സംസ്ഥാന നിയമസഭ പാസാക്കും. ഗിഗ് തൊഴിലാളികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരെയാണ് ഗിഗ് തൊഴിലാളികൾ എന്ന് വിശേഷിപ്പിക്കുന്നത്.

 

TAGS: KARNATAKA | CESS
SUMMARY: Karnataka Announces Cess On Transactions Conducted Through Aggregator Platforms To Support Gig Workers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *