നിയമസഭ ശീതകാല സമ്മേളനം ഡിസംബർ 9 മുതല്‍ ബെളഗാവിയിൽ

നിയമസഭ ശീതകാല സമ്മേളനം ഡിസംബർ 9 മുതല്‍ ബെളഗാവിയിൽ

ബെംഗളൂരു : കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം വടക്കൻ കർണാടകത്തിലെ ബെളഗാവി സുവർണ വിധാൻസൗധയിൽ നടക്കും.  ഡിസംബർ 9 ന് ആരംഭിക്കുന്ന സമ്മേളനം 20 ന് അവസാനിക്കും. മഹാത്മാഗാന്ധി അധ്യക്ഷതവ ഹിച്ച 1924-ലെ കോൺഗ്രസ് സമ്മേളനത്തിന്റെ നൂറാംവാർഷികം ആഘോഷിക്കുന്നതിനിടെയാണ് ഇത്തവണത്തെ സഭാസമ്മേളനം വരുന്നത്. ഇതിന്റെഭാഗമായി മൂന്നുദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

സമ്മേളനത്തിൽ വടക്കൻ കർണാടകത്തിന്റെ പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം ലഭിച്ചേക്കും. കഴിഞ്ഞവർഷത്തെ ശീതകാല സമ്മേളനവും സുവർണ വിധാൻ സൗധയിലായിരുന്നു.
<br>
TAGS : VIDHAN SOUDHA | ASSEMBLY SESSION
SUMMARY :  Legislature winter session from December 9 in Belagavi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *